---
title: "കല്ലൂരി കടവ് പാലത്തിന് സാങ്കേതിക അനുമതിയായി. പാലം നിർമാണത്തിന് 43 കോടി."
english_title: "Technical approval has been given for the Kalluri Kadavu bridge. 43 crores for the construction of the bridge."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307817/Technical approval has been given for the Kalluri Kadavu bridge. 43 crores for the construction of the bridge."
published_at: "2025-08-11T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കല്ലൂരി കടവ് പാലത്തിന് സാങ്കേതിക അനുമതിയായി. പാലം നിർമാണത്തിന് 43 കോടി.

> **Lead Summary:** പാപ്പിനിശ്ശേരി:നാറാത്ത് - പാപ്പിനിശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലൂരി കടവ് പാലത്തിൻ്റെ സാങ്കേതിക നടപടികൾ പൂർത്തിയായി. അഴീക്കോട്മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ ഫണ്ട് എന്നീ പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

## Article Content

പാപ്പിനിശ്ശേരി:നാറാത്ത് - പാപ്പിനിശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലൂരി കടവ് പാലത്തിൻ്റെ സാങ്കേതിക നടപടികൾ പൂർത്തിയായി. അഴീക്കോട്മണ്ഡലത്തിലെ പൊതുമരാമത്ത്, എം.എൽ.എ ഫണ്ട് എന്നീ പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43 കോടി രൂപയാണ് പാലം നിർമ്മാണത്തിന് അനുവദിച്ചത്. നാറാത്ത് - പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ഏറ്റവും എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം

ഇരുവശത്തേക്കുമുള്ള അപ്രോച്ച് റോഡിൻ്റെ ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി ഭൂ ഉടമകളുടെ യോഗം ഗ്രാമ പഞ്ചായത്തിൽ ഉടൻ വിളിച്ചു ചേർക്കാനും തീരുമാനിച്ചു.

അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി, നാറാത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലത്തിന്റെ പുതുക്കിയ ഷെഡ്യൂൾ ഓഫ് റേറ്റ്സ് പ്രകാരം രണ്ട് ഡിസൈനുകളും ഏകോപിപ്പിച്ച് റിവൈസ് ചെയ്യാൻ ഡിസൈൻ വിംഗിന്

2024 ഒക്ടോബറിൽ

നിർദ്ദേശം നൽകിയിരുന്നതാണ്.

കല്ലൂരിക്കടവ് പാലം നിർമ്മാണത്തിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25കോടി രൂപയുടെ തത്വത്തിലുള്ള ഭരണാനുമതിയാണ് മുൻ വർഷം നൽകിയിരുന്നത്. പാലത്തിന് 34.8 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കിഫ്ബിക്ക് നൽകിയിരുന്നു. അപ്രോച്ച് റോഡിന്റെ അലൈൻമെന്റിൽ കിഫ്ബിയും എം.എൽ.എ-യും ചില മാറ്റങ്ങൾ നിർദ്ദേശിച്ചതിനനുസരിച്ച് അപ്രോച്ച് റോഡിന് 16.11 കോടി രൂപയുടെ പുതുക്കിയ ഡി.പി.ആർ സമർപ്പിച്ചിരുന്നു.

അപ്രകാരമാണ് ഇപ്പോൾ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43 കോടി രൂപയാണ് പാലം നിർമ്മാണത്തിന് അനുവദിച്ചത്.

കെ.വി സുമേഷ് എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ഉദ്യോഗസ്ഥരും പങ്കെടുത്തും

വിവിധ പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച പ്രവൃത്തികൾ മഴ മാറിയാലുടൻ തന്നെ പൂർത്തീകരിക്കണമെന്ന് എം.എൽ.എ

യോഗത്തിൽ നിർദ്ദേശം നൽകി.

യോഗത്തിൽ പിഡബ്ല്യുഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജി. കെ.എം ഹരീഷ്, പി.ഡബ്യൂ.ഡി റോഡ്സ് മെയിൻ്റനൻസ് വിഭാഗം എക്സിക്യൂട്ടീവ് എൻജി. ടി.കെ. ഷിബുജാൻ , പിഡബ്ല്യുഡി പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജി. എം. സജിത്ത്; അസിസ്റ്റൻറ് എൻജിനീയർമാരായ അദ്വൈത്, മിഥുൻ ഐ.കെ, രജിത.എൻ.വി, സിന്ധു.എ.ടി.കെ, ശശി.പി എന്നിവർ പങ്കെടുത്തു.

ചിത്രം: കലൂരി കടവ് പാലം വരുന്ന സ്ഥലം പാപ്പിനിശ്ശേരി കല്ലൂരിയാൽ നിന്നും നാറാത്തും പുഴയുടെ അക്കരെ കാണാം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307817/Technical approval has been given for the Kalluri Kadavu bridge. 43 crores for the construction of the bridge.)